03:53am 06 September 2026
NEWS
ചെങ്ങന്നൂർ ഗവൺമെൻ്റ് ആയുർവേദ ആശുപത്രി: ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം തുറക്കുന്നു
19/08/2025  07:42 PM IST
nila
ചെങ്ങന്നൂർ ഗവൺമെൻ്റ് ആയുർവേദ ആശുപത്രി: ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം തുറക്കുന്നു

​ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ആരോഗ്യ മേഖലയ്ക്ക് ഒരു വലിയ മുതൽക്കൂട്ടായി പുതിയ സർക്കാർ ആയുർവേദ ആശുപത്രി കെട്ടിടം ആറു മാസത്തിനകം യാഥാർത്ഥ്യമാകും. 5.23 കോടി രൂപ ചെലവിൽ 15,000 ചതുരശ്ര അടിയിലാണ് മൂന്ന് നിലകളുള്ള ഈ ആധുനിക കെട്ടിടം ഐടിഐ ജംഗ്ഷനു സമീപം നഗരസഭ 19ാം വാർഡിലാണു പുതിയ കെട്ടിടം നിർമിക്കുന്നത്. നിർമിക്കുന്നത്. വർഷങ്ങളായി സ്ഥലപരിമിതിയുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിക്ക് പുതിയ കെട്ടിടം ലഭിക്കുന്നത് വലിയൊരു മുന്നേറ്റമാണ്.
​പുതിയ കെട്ടിടത്തിൽ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭിക്കും. 23 കിടക്കകളുള്ള ഈ ആശുപത്രിയിൽ ഒപി മുറികൾ, ഫാർമസി, സ്റ്റോർ റൂം, ശുചിമുറികൾ, പഞ്ചകർമ ചികിത്സാ സൗകര്യങ്ങൾ, ഡോക്ടർമാരുടെ മുറികൾ, അടുക്കള, മൾട്ടി പർപ്പസ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.


​മന്ത്രി സജി ചെറിയാൻ്റെ പ്രത്യേക ഇടപെടലാണ് ഈ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗത നൽകിയത്. കെട്ടിടത്തിൻ്റെ സ്ട്രക്ച്ചറൽ, പ്ലാസ്റ്ററിംഗ് ജോലികൾ പൂർത്തിയായി കഴിഞ്ഞു. ടൈൽ, സാനിറ്ററി, തടി, പെയിന്റിംഗ് ജോലികൾ, സ്റ്റെയർകേസ് വർക്കുകൾ, അഗ്നി സുരക്ഷാ സംവിധാനങ്ങൾ എന്നിവ അതിവേഗം പൂർത്തിയാക്കി ആശുപത്രി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.